റഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആ…റഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോസ്കോ. റഷ്യയിലേ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസ്കോ തന്നെയാണ്. ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് സോവിയറ്റ് യൂണിയൻ രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.