Roblox Flags IDs Germany

യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ ജർമ്മനി. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്…
യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ ജർമ്മനി. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. ഡെന്മാർക്ക്‌, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്‌, ബെൽജിയം, നെതർലന്റ്സ്, ലക്സംബർഗ്, പോളണ്ട്, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 357,021 ചതുരശ്ര കി മീറ്ററിൽ പരന്നു കിടക്കുന്ന ഈ രാജ്യം 16 സംസ്ഥാനങ്ങൾ ചേർന്നവയാണ്‌. പരക്കെ മിതശീതോഷ്ണകാലാവസ്ഥയാണ് ഇവിടെ ഉള്ളത്.81.5 ദശലക്ഷം നിവാസികളുമായി ജർമ്മനിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും ജനസംഖ്യയുള്ള അംഗം. ബെർലിൻ ആണ്‌ രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.രാഷ്ട്രപതി രാജ്യത്തലവനും ചാൻസ്‍ലർ ഭരണത്തലവനും ആണ്. അമേരിക്ക കഴിഞ്ഞാൽ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജർമ്മനിയാണ്. നഴ്സിംഗ്, എഞ്ചിനീയറിംഗ് മേഖലകളിലേക്ക് വിദഗ്ദ തൊഴിലാളികളെ ഇവിടെ വിദേശത്തു നിന്നും എടുക്കാറുണ്ട്. ജർമൻ ഭാഷയിൽ ഉള്ള പ്രാവീണ്യം ഇതിന് ആവശ്യമാണ്. കൂടാതെ ജർമ്മനിയിൽ പൊതു സർവകലാശാലകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയും വിദേശ വിദ്യാർഥികൾ ഇവിടേക്ക് എത്താറുണ്ട്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് ജർമ്മനി.
  • തലസ്ഥാനം: Berlin
  • Ethnic groups (2017): 76.4% Germans · 3.4% Turks · 2.6% Poles · 1.7% Russians · 15.9% Other
  • മതം (2017): 57% Christian · 36% No religion · 7% Others / Undeclared
  • Demonym(s): German
  • സർക്കാർ: Federal parliamentary republic
  • ജിഡിപി (പിപിപി): 2019 estimate
  • ജിഡിപി (നോമിനൽ): 2019 estimate
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org