arizona senate

അരിസോണ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. 1912-ൽ നാല്പത്തെട്ടാമത്തെ യു.എസ്. സംസ്ഥാനമായാണ് അരിസോണ നിലവിൽ വന്നത്. മരുഭൂമികളുടെ നാടാണിത്. വടക്കൻ മേഖലകളിൽ ഉ…
അരിസോണ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. 1912-ൽ നാല്പത്തെട്ടാമത്തെ യു.എസ്. സംസ്ഥാനമായാണ് അരിസോണ നിലവിൽ വന്നത്. മരുഭൂമികളുടെ നാടാണിത്. വടക്കൻ മേഖലകളിൽ ഉയർന്ന പ്രദേശങ്ങളും സാധാരണ കാലാവസ്ഥയുമാണെങ്കിൽ തെക്ക് കനത്ത ചൂടും മരുഭൂപ്രദേശങ്ങളുമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ആറാമതാണ് അരിസോണയുടെ സ്ഥാനം. ജനസാന്ദ്രതയിൽ 50 യു.എസ്. സംസ്ഥാനങ്ങളിൽ ഇതിന് 14 ആം സ്ഥാനമാണ്. ന്യൂ മെക്സിക്കോ, യൂറ്റാ, നെവാഡ, കാലിഫോർണിയ, കൊളറാഡോ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. സൊനോറ, ബാജ കാലിഫോർണിയ തുടങ്ങിയ മെക്സിക്കൻ സംസ്ഥാനങ്ങളുടെ വടക്കൻ അതിർത്തിയിൽ അരിസോണയ്ക്ക് മെക്സിക്കോയുമായി 389 മൈൽ രാജ്യാന്തര അതിർത്തിയുമുണ്ട്. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഫീനിക്സ് ആണ്. പ്രധാന നഗരവും ഇതു തന്നെ. ‘ഫോർ കോർണേർസ്’ സംസ്ഥാനങ്ങളിൽ ഒന്നാണ് അരിസോണ. ലോകപ്രശസ്തമായ അരിസോണ ക്രേറ്റർ മുഖ്യ ആകർഷണമാണ്. ഉൽക്ക വീണ് രൂപപ്പെട്ടു എന്നു കരുതുന്ന ഒരു ഗർത്തമാണിത്. 1.2 കിലോമീറ്റർ വ്യാസം വരുന്ന ഈ ഗർത്തം ഇത്തരത്തിലുള്ള ഗർത്തങ്ങളിൽ ഏറ്റവും വലുതാണ്. ഗ്രാന്റ് കാനിയോൺ എന്നു വിളിക്കുന്ന ഭൂപ്രദേശവും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.
  • ഔദ്യോഗികഭാഷകൾ: ഇംഗ്ലീഷ്
  • സംസാരഭാഷകൾ: ഇംഗ്ലീഷ് 72.58% · സ്പാനിഷ് 21.57% · നവാഹൊ 1.54%
  • നാട്ടുകാരുടെ വിളിപ്പേര്: അരിസോണൻ
  • തലസ്ഥാനം: ഫീനിക്സ്
  • ഏറ്റവും വലിയ നഗരം: തലസ്ഥാനം
  • ഏറ്റവും വലിയ മെട്രോ പ്രദേശം: ഫീനിക്സ് മെട്രൊപ്പൊളിറ്റൻ പ്രദേശം
  • വിസ്തീർണ്ണം: യു.എസിൽ 6ആം സ്ഥാനം
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org