കാൻസസ് അമേരിക്കൻ ഐക്യനാടുകളുടെ മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്. ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാൻസസ് അമേരിക്കൻ ഇന്ത്യൻ വംശജരുടെ പേരിൽനിന്നാണ് സംസ്ഥാനത്തിൻറെ പേര് ഉടലെ…കാൻസസ് അമേരിക്കൻ ഐക്യനാടുകളുടെ മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്. ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാൻസസ് അമേരിക്കൻ ഇന്ത്യൻ വംശജരുടെ പേരിൽനിന്നാണ് സംസ്ഥാനത്തിൻറെ പേര് ഉടലെടുത്തത്. ഈ തദ്ദേശീയ ഗോത്രവർഗത്തിൻറെ പേര് സിയു ഭാഷയിലെ കാൻസസ് എന്ന 'തെക്കൻ കാറ്റിന്റെ ജനത' എന്നർത്ഥം വരുന്നതാണ്. ഇത് ഒരുപക്ഷേ ആ പദത്തിന്റെ യഥാർത്ഥ അർത്ഥം ആയിരിക്കണമെന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി, ഇപ്പോൾ കാൻസസ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിരവധി വൈവിധ്യമാർന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ സാധാരണയായി നദീതടങ്ങളിലുള്ള ഗ്രാമങ്ങളിലാണു വസിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഗോത്രവർഗ്ഗക്കാർ അർദ്ധ നാടോടികളായിരുന്നു. അവർ വലിയ കൂട്ടം അമേരിക്കൻ കാട്ടുപോത്തുകളെ വേട്ടയാടി ജീവിച്ചിരുന്നു.