അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ. നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീ…അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ. നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ ഐക്യനാടുകളുടെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവാഹോ, പുവേബ്ലോ ഇന്ത്യന് വർഗ്ഗക്കാരാണ് ഇവരിൽ ഭൂരിപക്ഷവും. സംസ്ഥാന തലസ്ഥാനം സാന്റ ഫേ ആണ്.